
തൃശൂർ: മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സവ സംഘർഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിനും എസ്.എഫ്.ഐ പ്രവർത്തകർ ആംബുലൻസ് ആക്രമിക്കാനിടയായതിനെയും തുടർന്ന് ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ.പ്രദീപിനെ സസ്പെൻഡ് ചെയ്തു.
ഡി സോൺ കലോത്സവത്തിനിടെ എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. പിന്നീട് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പരിക്കേറ്റതിനാൽ ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ആംബുലൻസിൽ വച്ച് കെ.എസ്.യു പ്രവർത്തകർ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. പിന്നാലെ കൊരട്ടിയിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ ആംബുലൻസ് ചില്ല് തകർക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് പ്രദീപിനെ സസ്പെൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |