SignIn
Kerala Kaumudi Online
Sunday, 11 October 2026 1.02 AM IST

രാഹുലിനും പ്രിയങ്കയ്‌ക്കും അധിക്ഷേപം: ദേവസ്വം ജീവനക്കാരന് സസ്പെൻഷൻ

a

കൊച്ചി:ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയും വയനാട് എം.പി പ്രിയങ്കഗാന്ധിയെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ചതിന് തൃശൂർ കാച്ചാനപ്പിള്ളി കോട്ടപ്പുറം ക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് സി.ആർ. സുരേഷിനെ കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി അനുഭാവിയാണ് സുരേഷ്. ഏപ്രിലിലാണ് പോസ്റ്റിട്ടത്. കോൺഗ്രസ് അടാട്ട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നൽകിയ പരാതിയിലാണ് നടപടി. ഡെപ്യൂട്ടി കമ്മിഷണർ എൻ.എസ്.രമ്യ ദേവസ്വം കമ്മിഷണർക്ക് വേണ്ടി ഉത്തരവിറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA