SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

കാലം തെറ്റിയ മഴയിൽ കാലുതെന്നി മാമ്പഴവിപണി

1

കൊടുങ്ങല്ലൂർ : ഡിസംബറിൽ കാലം തെറ്റി പെയ്ത മഴ മൂലം വിപണിയിൽ മാമ്പഴം തന്നെയില്ലാതായി. നവംബർ - ഡിസംബർ മാസങ്ങളിലാണ് മാവ് സാധാരണ പൂക്കാറ്. എന്നാൽ ഡിസംബറിൽ തുടർച്ചയായി പെയ്ത മഴയിൽ മാമ്പഴപ്പൂവും ഉണ്ണിമാങ്ങയും കൊഴിഞ്ഞു. ഇതോടെ ഇപ്പോൾ വിപണിയിലെത്തേണ്ട മാമ്പഴം എങ്ങും ഇല്ലാതായി. പല വീട്ടുടമസ്ഥർക്കും ഒരു വരുമാന മാർഗമാണ് വളപ്പുകളിലെ മാവിലെ മാമ്പഴങ്ങൾ. കച്ചവടക്കാർ സാധാരണയായി സ്ഥല ഉടമകൾക്ക് ആദ്യമേ അഡ്വാൻസ് കൊടുത്താണ് മാവ് സ്വന്തമാക്കുന്നത്.

തുടർന്ന് മാവിൽ പുഴു ശല്യം ഉണ്ടാകാതിരിക്കാനും മാവ് നന്നായി പൂക്കാനും മരുന്ന് അടിക്കും. പിന്നെ പൂക്കൾ കൊഴിയാതിരിക്കാനും ഉണ്ണിമാങ്ങ കാലയളവിലും മരുന്ന് പ്രയോഗിക്കും. മൂന്നുതവണ മരുന്നടിക്കാനുള്ള കൂലിച്ചെലവ് വലുതാണെന്ന് മാമ്പഴക്കച്ചവടക്കാർ പറയുന്നു. മൂന്ന് ലക്ഷം രൂപ മുതൽ പണം ചെലവഴിച്ചാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ചെലവഴിച്ചവരുടെയെല്ലാം പണം നഷ്ടപ്പെട്ട സ്ഥിതിയാണ്. മാവുകൾ നന്നായി പൂത്തുതുടങ്ങിയത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. തീരദേശത്ത് തൃപ്രയാർ, ഏങ്ങണ്ടിയൂർ, വാടനപ്പിള്ളി തുടങ്ങി പല സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒന്നാണ് മാമ്പഴ കൃഷി.

മൂവാണ്ടൻ മുതൽ സിന്ദൂരം വരെ


മേഖലയിൽ ഏറ്റവും അധികം വിളവ് ലഭിക്കുന്നത് മൂവാണ്ടൻ മാങ്ങയാണ്. സുവർണരേഖ, പ്രിയോര്, ചക്കരക്കുട്ടി, അൽഫോൻസോ, മല്ലിക, സിന്ദൂരം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന നിരവധി ഇനങ്ങളും കാലാവസ്ഥാ വ്യത്യാസം കൊണ്ട് ഇല്ലാതായി. മറ്റുള്ള വിളകളെ അപേക്ഷിച്ച് മാമ്പഴക്കൃഷിക്ക് ന്യായ വില ലഭിച്ചിരുന്നു. അതിനിടെയാണ് ദുരിത പെയ്ത്തായി മഴയെത്തിയത്.

വീണ്ടും തളിർക്കുമോ ?

ചൂട് കൂടിയതോടെ വീണ്ടും പല മാവുകളും പൂവിട്ട് തുടങ്ങിയത് പ്രതീക്ഷ പകരുന്നു. പലയിടത്തും നന്നായി മാമ്പൂക്കൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉണ്ണിമാങ്ങകളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL