
അമലനഗർ: അടാട്ട് പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 5.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചൂരക്കാട്ടുകര ചീരക്കുഴി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെയും 6.6 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചിറ്റിലപ്പിള്ളി ഗ്രൗണ്ടിലെയും ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്.ശിവരാമൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, പഞ്ചായത്തംഗങ്ങൾ, തെച്ചിക്കോട്ടുക്കാവ് ദേവസ്വം പ്രസിഡന്റും ചീരക്കുഴി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡന്റും മറ്റു ഭാരവാഹികളും സി.പി.എം ഏരിയാ കമ്മിറ്റിയംഗങ്ങളും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |