
തൃശൂർ: നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ കൊളാബറേഷനിൽ ന്യൂ ഡൽഹിയിൽ നടന്ന നാഷണൽ മൈക്രോ ഡ്രാമാ ഫെസ്റ്റിവെലിൽ ജനഭേരിയുടെ നാടകസംഘത്തിന് വിജയം. 10 മിനിറ്റ് ദൈർഘ്യമുള്ള 30 നാടകങ്ങളാണ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്. ജനഭേരിയുടെ ഭൂതക്കണ്ണാടിയാണ് ഏറ്റവും നല്ല നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. യദു പ്രസാദ് പാപ്പനാണ് സംവിധായകൻ. സംഗീത സംവിധാനം വൈശാഖ്, ശ്രീഹരി എന്നിവരും ലൈറ്റ് ഡിസൈൻ ഗിരിയും നിർവഹിച്ചു. സ്ത്രീ വേട്ടയ്ക്കായി ഭൂതങ്ങൾ കണ്ണാടിയുമായി ഇറങ്ങുന്നതിന്റെ ആവിഷ്കാരമാണ് ഭൂതക്കണ്ണാടി. സഫ്വാൻ, ദേവൻ, ആൽബിൻ, വേദ, വിഷ്ണുലാൽ എന്നിവരാണ് മറ്റു സംഘാംഗങ്ങൾ. സംവിധായകൻ ഉൾപ്പെടെ എല്ലാവരും അഭിമന്യു വിനയകുമാറിന്റെ കീഴിൽ നാടകം അഭ്യസിക്കുന്നവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |