SignIn
Kerala Kaumudi Online
Friday, 23 October 2026 8.02 AM IST

കെ.എസ്.ആർ.ടി.സി സമരം യാത്രക്കാരെ ബാധിക്കില്ലെന്ന്

1

തൃശൂർ: ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് സർവീസുകളെ ബാധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി തൃശൂർ എ.ടി.ഒ പി.എ.അഭിലാഷ്. പണിമുടക്കുന്ന ജീവനക്കാർക്കും അവധി അപേക്ഷ നൽകിയവർക്കും പകരം ജീവനക്കാർക്ക് ചുമതല നൽകിയിട്ടുണ്ട്. സർവീസുകൾ മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ 12 വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL