SignIn
Kerala Kaumudi Online
Friday, 23 October 2026 8.02 AM IST

'സഹകരണ മേഖലയിലെ ആശങ്ക ദുരീകരിക്കണം'

kerala-bank-retirees

തൃശൂർ: സഹകരണ മേഖലയിലെ ആശങ്ക ദുരീകരിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് തേറമ്പിൽ രാമകൃഷ്ണൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരള ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണമെന്നും തേറമ്പിൽ ആവശ്യപ്പെട്ടു. അസോ. ജില്ലാ പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷനായി. കെ.ബി.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ 75 വയസ് പിന്നിട്ട് അംഗങ്ങളെ ആദരിച്ചു. സി.എസ്.അനുരാഗ്, പി.പി.ഷനോജ്, വി.കെ.ജോൺസൺ, സാറാമ്മ റോബ്‌സൺ, ജയൻ അരിമ്പ, ആർ.രവികുമാർ, സി.ഒ.ജോൺസൺ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ റിപ്പോർട്ടും ട്രഷറർ എം.ആർ.ഉണ്ണിക്കൃഷ്ണൻ കണക്കും അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL