
തൃശൂർ: ചേറൂർ റോഡിലെ എനാർക്ക് ഗാർഡൻസ് റോഡിൽ ആരംഭിച്ച സുരേഷ് ഗോപി എം.പിയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം സ്വാമി സദ്ഭവാനന്ദ നിർവഹിച്ചു. രാമവർമ്മപുരം പള്ളി വികാരി ഫാ. അജിത് തച്ചോത്ത്, തൃശൂർ ചെട്ടിയങ്ങാടി ജുമാമസ്ജിദ് ഇമാം ഇബ്രാഹിം ഫലാഹി, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, ഡിവിഷൻ കൗൺസിലർ അഡ്വ. വില്ലി, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ, ബി.ജെ.പി സിറ്റി ജില്ല അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, മുൻ ജില്ല അദ്ധ്യക്ഷൻ അഡ്വ. കെ.കെ.അനീഷ് കുമാർ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദൻ, രഘുനാഥ് സി.മേനോൻ, ഓഫീസ് ഇൻചാർജ് രാജേഷ് നായർ സംസാരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓൺലൈനായി ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |