
തൃശൂർ: പോന്നോർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ഹെൽത്ത് എൻ.ജി.ഒയും തൃശൂർ വിമല കോളേജ് (ഓട്ടോണോമസ്) സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികളും സംയുക്തമായി ജി.ഡബ്ളിയു.യു.പി സ്കൂൾ പോന്നോരിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോലഴി റേഞ്ച് എക്സൈസ് ഓഫീസർ എ.സി.ജോസഫ് ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.കെ.എൽസി നേതൃത്വം നൽകി. ജീവിതമാകട്ടെ നമ്മുടെ ലഹരി എന്ന സന്ദേശം ആശയപരമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ലഹരിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു. ഫൗണ്ടേഷൻ ഫൊർ സോഷ്യൽ ഹെൽത്തിലെ കേസ് വർക്കർ കെ.കെ. അലീന, ആൻ റോസ്, ജിസ്മി മരിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |