തൃശൂർ: അമല മെഡിക്കൽ കോളേജിൽ മൂന്ന് ദിവസമായി നടത്തിയ ദേശീയ പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ആന്റണി കള്ളിയത്ത് എഴുതിയ ഡോക്ടർ പേഷ്യന്റ് റിലേഷൻഷിപ്പ് കമ്മ്യൂണിക്കേഷൻ ആൻഡ് എതിക്‌സ് എന്ന പുസ്തകം റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ചീഫ് ലൈബ്രേറിയൻ ഡോ. എ.ടി.ഫ്രാൻസിസ്, ജോയിന്റ കൺവീനർ ഗ്ലാഡിസ് ജോർജ്, വിദ്യാർത്ഥി പ്രതിനിധികളായ എസ്‌തേർ നിമ തോമസ്, പി.ടി.ഷാന്റോ, ഇ.എസ്.ശ്രീരേഖ, ആതിര എലിസബത്ത്, എസ്.ഹരിപ്രിയ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |