SignIn
Kerala Kaumudi Online
Friday, 23 October 2026 8.01 AM IST

കെ.പി.സി.സി റിപ്പോർട്ട്‌ ബി.ജെ.പി ബന്ധം തെളിയിക്കുന്നത്: എൽ.ഡി.എഫ്

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് ജില്ലാ നേതാക്കൾ മന:പൂർവമായി വീഴ്ച വരുത്തി എന്ന കെ.പി.സി.സി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ വ്യക്തമാക്കുന്നത് ബി.ജെ.പിയുമായി ജില്ലയിലുണ്ടാക്കിയ അവിശുദ്ധ ബന്ധമാണെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി. ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ, അനിൽ അക്കര, എം.പി.വിൻസന്റ് എന്നിവരെ പേരെടുത്ത് പറഞ്ഞ് കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷ സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ വിജയിക്കാതിരിക്കാൻ പല നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസുകാർ തങ്ങളുടെ വോട്ട് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മറിച്ചു കൊടുക്കുകയാണ് ചെയ്തത്. 64000 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കുറയുകയും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളിധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. വഞ്ചനാപരമായ നിലപാട് സ്വീകരിച്ച ടി.എൻ.പ്രതാപൻ ഇപ്പോൾ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡന്റ് ആയാണ് പ്രവർത്തിക്കുന്നത്. കെ.പി.സി.സി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ ആ സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണമെന്നും ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL