
എരുമപ്പെട്ടി: കടങ്ങോട് വെള്ളറക്കാട് ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഇടം സാംസ്കാരിക വേദി പ്രവർത്തകർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കുന്നംകുളം തഹസിൽദാർ, തൃശൂർ എ.ഡി.എം എന്നിവരുമായി നടത്തിയ ചർച്ചയിൽ ഏറ്റവും അടുത്ത ദിവസം വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ചർച്ചയിൽ ഇടം സെക്രട്ടറി കെ.പി.ജയൻ, എൻ.എസ്.സത്യൻ, കെ.വിജയൻ, ഫരീദ് അലി, സുധീഷ് പറമ്പിൽ, ഷൗക്കത്ത് കടങ്ങോട്, ഇ.വി.സന്തോഷ്, അബ്ബാസ് വെള്ളറക്കാട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |