
തൃശൂർ: ഭാവഗായകൻ പി.ജയചന്ദ്രന്റെ ജന്മദിനത്തോടനുബന്ധിച്ച് സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് ജയസ്മൃതിയും ഭാവഗാനങ്ങളും എന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 3ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന പരിപാടിയിൽ സംഗീതരംഗത്തെ പ്രമുഖർ പങ്കെടുക്കും. 16 വയസിന് താഴെയുള്ള ആൺകുട്ടികൾക്കായി മൈനർ ഭാവകാഗായകൻ എന്ന പേരിൽ ഗാനാലാപന മത്സരം സംഘടിപ്പിക്കും. താൽപ്പര്യമുള്ളവർ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് 15ന് മുൻപായി 9744017701, 9496982794 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പ്രശസ്ത സംഗീതജ്ഞർ വിജയികൾക്ക് കാഷ് അവാർഡും പുരസ്‌കാരവും സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ടി.സി.സേതുമാധവൻ, ശ്രീകുമാർ ആമ്പല്ലൂർ, പ്രദീപ് പാലിയത്ത്, എം.എ.ബാബു, കെ.എസ്.ജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |