
തൃശൂർ: കെ.എസ്.ഇ.ബി തൃശൂർ ഇലക്ട്രിക്കൽ സർക്കിളിന്റെ നേതൃത്വത്തിൽ നടത്തിയ തൃശൂർ വൈദ്യുതി ഭവൻ പരിധിയിലെ ജീവനക്കാരുടെ മിനി മാരത്തോൺ പവ്വർ റൺ പവ്വർ വിത്ത് കോഷൻ, റൺ വിത്ത് പാഷൻ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ പി.വാഹിദ് ഉദ്ഘാടനം ചെയ്തു. ഗവ. എൻജിനീയറിംഗ് കോളേജിൽ നിന്നാരംഭിച്ച് വിയ്യൂർ പവർ ഹൗസ്, പാടുക്കാട് റേഡിയോ ഹൗസ് വഴി തിരിച്ച് ഗവ. എൻജിനീയറിംഗ് കോളേജ് വരെയായിരുന്നു മാരത്തോൺ. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരായ എം.എ.ഷാജു, ദിനേശ്, പി.കെ.സുധർമ്മൻ, എക്‌സിക്യുട്ടിവ് എൻജിനീയർമാരായ കെ.എച്ച്.സാദിഖ്, വി.എ.മനോജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |