SignIn
Kerala Kaumudi Online
Friday, 23 October 2026 5.03 PM IST

വിളക്കില്ലാതെ തിരി തെളിക്കൽ

sas

തൃശൂർ: ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനവും ഡിജിറ്റലാക്കി ശാസ്ത്രജ്ഞൻമാർ. തിരി തെളിച്ചത് മുഖ്യമന്ത്രി റിമോട്ടിൽ. സ്‌ക്രീനിലെ വിളക്കിൽ തിരികൾ ഓരോന്നും തെളിഞ്ഞതോടെ ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനവും വ്യത്യസ്തമായി. ഉദ്ഘാടനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി.സുധീർ മുഖ്യമന്ത്രിയോട് വേദിയിലെത്തിയപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. ശാസ്ത്ര കോൺഗ്രസ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് അനൗൺസ്‌മെന്റ് വന്നതോടെ എല്ലാവരും വിളക്ക് നോക്കി കാണാതായതോടെ പരസ്പരം നോക്കി. ഇതിനിടെ മുഖ്യമന്ത്രി റിമോട്ട് അമർത്തിയതിനുശേഷം ഇരിക്കുന്നതും കണ്ടു. പിന്നീട് സ്‌ക്രീനിലേക്ക് നോക്കിയപ്പോഴാണ് വിളക്ക് തെളിയുന്നത് കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL