
മാള: ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിൽ ആളൂർ പഞ്ചായത്ത് ചാമ്പ്യന്മാരായി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനം വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി അധ്യക്ഷയായി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, ഷിജി യാക്കോബ്, സെൽവി, ജുമലൈ സഗീർ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |