SignIn
Kerala Kaumudi Online
Friday, 23 October 2026 4.17 PM IST

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം: ചരടുവലിയിൽ കുടുങ്ങി നിയമനം വൈകുന്നു

devaswom

തൃശൂർ: സ്ഥാനത്തിനായുള്ള ചരടുവലിയിൽ കുടുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനം വൈകുന്നു. നിലവിലുള്ള രണ്ട് അംഗങ്ങളുടെ കാലാവധി ഈ മാസം 25ന് അവസാനിക്കുന്നതിനാൽ അതിനുമുമ്പ് പ്രസിഡന്റിനെ നിയമിച്ചില്ലെങ്കിൽ ഭരണപ്രതിസന്ധി രൂക്ഷമാകും. ജനുവരി 14നാണ് ബോർഡ് പ്രസിഡന്റായിരുന്ന ഡോ. എം.കെ.സുദർശനന്റെ കാലാവധി തീർന്നത്. നിലവിൽ സി.പി.എം മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ കെ.രവീന്ദ്രൻ, മുൻ ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ഉത്രാളിക്കാവ് പൂരം ചീഫ് കോ-ഒാർഡിനേറ്ററായ സതീഷ് കുമാർ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

കഴിഞ്ഞതവണ പ്രസിഡന്റായി എസ്.സി വിഭാഗത്തിൽ നിന്ന് തെരഞ്ഞുടുത്തതിനാൽ ഇത്തവണ ജനറൽ വിഭാഗത്തിൽ നിന്നൊരാളെയാണ് പരിഗണിക്കുന്നത്. കാലങ്ങളായി പാർട്ടിയിൽ സജീവമായവരെ പ്രസിഡന്റായി നിയോഗിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അത്തരത്തിലൊരാളെ മതിയെന്ന നിലപാടിലാണ് പാർട്ടി. അങ്ങനെ വന്നാൽ ഏറെക്കാലം സി.പി.എമ്മിന്റെ തൃശൂർ ഏരിയാ സെക്രട്ടറി കെ.രവീന്ദ്രന്റെ പേരിനാണ് മുൻതൂക്കം. ഉത്സവങ്ങളടക്കം സജീവമായ സമയത്ത് ബോർഡ് നിയമനം വൈകുന്നതിൽ ആക്ഷേമമുണ്ട്.

പ്രസിഡന്റ് സ്ഥാനങ്ങൾ
സി.പി.എമ്മിന്


സി.പി.ഐക്കായിരുന്നു നേരത്തെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം. എന്നാൽ പിന്നീട് സംസ്ഥാന അടിസ്ഥാനത്തിൽ എല്ലാ ബോർഡിലും അംഗത്വം ലഭിക്കാനായി ഒരിടത്തും പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു സി.പി.ഐ. എന്നാൽ ഇത് ശരിയായ തീരുമാനമല്ലെന്ന് ഇപ്പോൾ പാർട്ടിക്കുള്ളിലും അഭിപ്രായമുണ്ട്. തിരുവിതാംകൂർ, മലബാർ, കൊച്ചിൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളാണുള്ളത്. ഇതിലുള്ള എല്ലാവരും സി.പി.എം ആഭിമുഖ്യമുള്ളവരാണ്. കൊച്ചിൻ ദേവസ്വം ബോർഡിൽ മൂന്ന് അംഗങ്ങളിൽ പ്രസിഡന്റ് സ്ഥാനവും ഒരു ഭരണ സമിതി അംഗവും സി.പി.എമ്മെടുക്കുമ്പോൾ സി.പി.ഐക്ക് ഒരംഗത്തെയാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL