SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

അൾത്താരയിൽ ഒരുക്കിയത് കുരുത്തോലയുടെ മായാലോകം

photo-

മാള: മാളപള്ളിപ്പുറം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് അൾത്താരയിൽ പൂക്കൾ ഒഴിവാക്കി കരിന്തലക്കൂട്ടം പ്രസാദും കൂട്ടാളികളും ഒരുക്കിയത് കുരുത്തോല കൊണ്ടും

പച്ചോല കൊണ്ടുമുള്ള മായാലോകം. ഈ മനോഹര ദൃശ്യം നേരിട്ട് കാണുവാനും ഫോട്ടോ എടുക്കുവാനും നിരവധി പേരാണ് പള്ളിയിലെത്തുന്നത്. ഇത്തവണ പൂക്കൾ ഒഴിവാക്കി അൾത്താര കുരുത്തോല കൊണ്ടാണ് അലങ്കരിക്കുന്നതെന്ന് കേട്ടപ്പോൾ പലരും നെറ്റി ചുളിച്ചെങ്കിലും പ്രസാദിന്റെ കരവിരുതിൽ വിരിഞ്ഞ അഴക് കണ്ടപ്പോൾ എല്ലാവരും തലകുലുക്കി സമ്മതിച്ചു. കുരുത്തോല കൊണ്ട് മണികൾ, പൂക്കൾ, അന്തോണീസ് പുണ്യാളന്റെ രൂപം, വഞ്ചി തുടങ്ങിയ നിരവധി അലങ്കാരങ്ങളാണ്

പ്രസാദ് തീർത്തത്. പുത്തൻവേലിക്കരയിൽ പള്ളിയിൽ അൾത്താര കുരുത്തോല കൊണ്ട് അലങ്കരിച്ചത് അറിഞ്ഞാണ് മാള പള്ളിപ്പുറം പള്ളി ഭാരവാഹികൾ പ്രസാദിനെ ഈ ദൗത്യം ഏൽപ്പിച്ചത്.

ഭാരവാഹിയായ നോബിളാണ് പ്രസാദിനെ ബന്ധപ്പെടുന്നത്. രണ്ട് ദിവസത്തോളം എടുത്താണ് പള്ളിയിൽ ഈ അത്ഭുത കാഴ്ച ഒരുക്കിയത്. സഹായികളായി പ്രസാദ് പുത്തൂരാൻ, വിനോദ് പുറത്തുകാരൻ വിജയ് പൂപ്പത്തി, വിനേഷ് നന്മ എന്നിവരും ഏറ്റവും ഗുണനിലവാരമുള്ള കുരുത്തോല നൽകിയത് വെണ്ണൂരുള്ള ബിജുവാണ്. കുഴൂർ സ്വദേശിയായ മണപ്പുറത്ത് പ്രസാദ് നാടൻപാട്ട് കലാകാരൻ കൂടിയാണ്. ഭാര്യ: സബിത. മക്കൾ: അക്ഷയ്, അഷ്ടജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL