
ഗുരുവായൂർ: കുന്നംകുളത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിനുള്ള കൊടിമര ജാഥ ഗുരുവായൂരിൽ നിന്നും ആരംഭിച്ചു. കിഴക്കേ നടയിലെ എ.കെ.ജി സ്മൃതി കവാട പരിസരത്ത് നിന്നാണ് സമ്മേളന വേദിയിൽ ഉയർത്താനുള്ള ജാഥ ആരംഭിച്ചത്. സംസ്ഥാന സമിതി അംഗം എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗമായ ഗുരുവായൂർ നഗരസഭാദ്ധ്യക്ഷൻ എം.കൃഷ്ണദാസ് അധ്യക്ഷനായി. ക്യാപ്റ്റൻ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി.അബ്ദുൾ ഖാദർ, ജാഥാ മാനേജർ പി.കെ.ചന്ദ്രശേഖരൻ, എൻ.കെ.അക്ബർ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സുമേഷ്, ടി.വി.ഹരിദാസൻ, ഏരിയാ സെക്രട്ടറി ടി.ടി.ശിവദാസൻ, മണലൂർ ഏരിയാ സെക്രട്ടറി രമേശൻ, ഷീജ പ്രശാന്ത്, കെ.ആർ.സൂരജ്, എം.ആർ.രാധാകൃഷ്ണൻ, ഹാരിസ് ബാബു, എ.എച്ച്.അക്ബർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |