
തൃശൂർ: വിവരം ജനങ്ങളുടെ അവകാശമാണെന്നും വിവരം ലഭ്യമല്ല, ക്രോഡീകരിച്ചിട്ടില്ല എന്നീ മറുപടികൾ നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ. സംസ്ഥാന കമ്മിഷൻ മൂന്നു കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കമ്മീഷനു മുമ്പിലുള്ള അപ്പീൽ ഹർജികളിൽ വേഗത്തിൽ പരിഹാരം കാണുക, വിവരാവകാശ നിയമത്തെ കുറിച്ച് നിയോജക മണ്ഡല അടിസ്ഥാനത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക, സർക്കാർ ഓഫീസുകളിലും പരിശോധന നടത്തുക, എല്ലാ ഓഫീസുകളും നോട്ടീസ് ബോർഡുകൾ, മാദ്ധ്യമങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് നൽകേണ്ട വിവരങ്ങൾ സ്വയമേധയാ നൽകുക.
കളക്ടറേറ്റിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ പത്ത് പരാതികളാണ് ലഭിച്ചത്. ഒമ്പതെണ്ണം തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |