SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

ഡബ്ലിയു.സി.സിക്ക് പുരസ്‌കാരം

award-press-meet

തൃശൂർ: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കെ.എ.തോമസ് മാസ്റ്ററുടെ പേരിൽ പൊതുപ്രവർത്തകർക്ക് നൽകുന്ന പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്ടീവിന്. പി.എൻ.ഗോപീകൃഷ്ണൻ, ഡോ. സി.എസ്.വെങ്കിടേശ്വരൻ, പ്രൊഫ. കുസുമം ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷന്റെ 20,000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. മാർച്ച് രണ്ടിന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്‌കാരം സമർപ്പിക്കും. ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL