
തൃശൂർ: അരിമ്പൂരിലെ മാജിക്കൽ തിയറ്റർ ഫോറം ഫൊർ ആർട്സിന്റെ ജനുസ്, തൃശൂർ അടാട്ടിലെ പഞ്ചമി തിയറ്റേഴ്സിന്റെ പൊറാട്ട് എന്നീ നാടകങ്ങൾ സംസ്ഥാന അമേച്വർ നാടക മത്സരത്തിന്. എറണാകുളം കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ എറണാകുളം ജില്ലാ കേന്ദ്ര കലാസമിതിയുടെയും പി.ജെ.ആന്റണി ഫൗണ്ടേഷന്റെയും സഹകരണത്തോടെയായിരുന്നു മത്സരം. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് ജനുസ്. നിഖിൽദാസാണ് പൊറാട്ടിന്റെ രചനയും സംവിധാനവും. ജോൺ ഫെർണാണ്ടസ് ചെയർമാനും മഞ്ജുളൻ, അഡ്വ. സുജിത്ത് ദാസ് എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണയിച്ചത്. 16 മുതൽ 21 വരെ തൃശൂർ അക്കാഡമി കാമ്പസിലാണ് സംസ്ഥാന അമേച്വർ നാടക മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |