
തൃശൂർ: മയക്കുമരുന്നിനെതിരെ ദേവമാതയിലെ വിദ്യാർത്ഥികൾ രംഗത്ത്. പ്രൗഡ് ഒഫ് കേരളയും സ്റ്റുഡന്റ് പൊലീസ് കേഡറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരി വിമുക്ത കേരളം പദ്ധതി ഇന്ന് രാവിലെ 11ന് ദേവമാത സ്‌കൂളിൽ നടത്തും. മുൻ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സമ്മേളനത്തിൽ പത്മശ്രീ നേടിയ ഐ.എം.വിജയനെ ആദരിക്കും. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷനാകും. സി.എം.ഐ ദേവമാത സോഷ്യൽ അപ്പസ്തലേറ്റ് കൗൺസിലർ ഫാ. ജോർജ് തോട്ടാൻ, ദേവമാത സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലവത്തിങ്കൽ, ടി.വി.ചന്ദ്രമോഹൻ, എൻ.പി.രാമചന്ദ്രൻ, എ.സേതുമാധവൻ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |