
തൃശൂർ: മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 2020 മാർച്ച് 31ന് ശേഷം നികുതി അടയ്ക്കാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗിക്കാം. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനവും അല്ലാത്തവയ്ക്ക് 40 ശതമാനവും മാത്രം അടച്ച് നികുതി ബാദ്ധ്യത ഒഴിവാക്കാം. ഈ പദ്ധതി മുഖേന നികുതി കുടിശിക തീർപ്പാക്കുന്ന വാഹന ഉടമകൾക്ക് 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കിക്കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |