
തൃശൂർ: സെന്റ് തോമസ് കോളജ് തൃശൂർ ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാറ്റലിസ്റ്റ് എഡ്യുക്കേഷനും കാമ്പസ് ന്യൂസ് ഡോട്ട് ഇന്നും ചേർന്ന് സംഘടിപ്പിച്ച മെഗാ കാമ്പസ് ക്വിസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ശബരിനാഥ് ജയനും ബി. ആതിരയും ജേതാക്കൾ. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സ്ഥാനത്തെത്തിയ നാല് ടീമുകൾക്ക് 2,500 വീതവും മുന്നാം സ്ഥാനത്തെത്തിയ 40 ടീമുകൾക്ക് 1,000 വീതവും നൽകി. ജനുവരി 21ന് ആരംഭിച്ച സോണൽ റൗണ്ടുകൾ ഫെബ്രുവരിയിൽ സമാപിച്ച് സെമിഫൈനലും ഫൈനലും സെന്റ് തോമസ് കോളജിൽ നടന്നു. സെന്റ് തോമസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫ. മെസ്റ്റിനാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഡോ. സാനന്ദ് സദാനന്ദനാണ് ക്വിസ് മാസ്റ്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |