
തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച 'മാധ്യമം' മുൻ സീനിയർ റിപ്പോർട്ടറും പാട്ട് ക്ലബ്ബ് അംഗവുമായ എം.സക്കീർ ഹുസൈനെ തൃശൂർ പ്രസ് ക്ലബ്ബ് പാട്ട് ക്ലബ്ബ് അനുസ്മരിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അക്ഷിതാ രാജ് അദ്ധ്യക്ഷയായി. സിനിമാ നാടക താരം സുനിൽ സുഖദ, നാടക പ്രവർത്തകൻ കെ.വി.ഗണേശ്, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നമ്പത്ത്, സെക്രട്ടറി ജോയ് എം.മണ്ണൂർ, സി.എ.പ്രേമചന്ദ്രൻ, ജേക്കബ്ബ് ബെഞ്ചമിൻ, ഫ്രാങ്കോ ലൂയിസ്, പോൾ മാത്യു, കെ.കെ.രവി, എ.വി.ശ്രീകുമാർ, വിനീഷ് വിശ്വം സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ സ്വാഗതവും എക്സിക്യുട്ടീവ് മെമ്പർ കെ.എ.മുരളീധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |