
തൃശൂർ: ലൂർദ്ദ് കത്തീഡ്രലിൽ മാതാവിന്റെ ഊട്ടുതിരുനാളിന്റെ ഭാഗമായി ആഘോഷമായ പാട്ടു കുർബാനയ്ക്ക് മുൻ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമ്മികനായി. ഫാ. അനു ചാലിൽ, ഫാ. ജിജോ എടക്കളത്തൂർ എന്നിവർ സഹകാർമ്മികരായി. ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തെ രോഗീ ദിനാചരണമായാണ് ആചരിക്കുന്നത്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷണത്തിന് കത്തിഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ നേതൃത്വം നൽകി. സഹവികാരിമാരായ ഫാ. പ്രജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, കൈക്കാരന്മാരായ തോമസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |