
തൃശൂർ : യൂണിവേഴ്സൽ യോഗ കോൺഷ്യസ്നെസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ യോഗ ഫെസ്റ്റ് ഇന്ന് മുതൽ 20 വരെ സാഹിത്യ അക്കാഡമി ഹാൾ, ടൗൺഹാൾ, ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും. യോഗ ആചാര്യന്മാരും ഡോക്ടർമാരും വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. യോഗ കോൺഷ്യസ്നെസ്, മെന്റൽ ഹെൽത്ത് എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണം, യോഗ ആയുർവേദ, ന്യൂട്രീഷൻ ഫോർ ജെറിയാട്രിക് ഹെൽത്ത് വിഷയങ്ങളിൽ പഠന പരിശീലന കളരി എന്നിവ നടക്കും. നാളെ ഉച്ചയ്ക്ക് 2.45ന് സാഹിത്യ അക്കാഡമി ഹാളിൽ സ്വാമി യോഗ സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. 17 മുതൽ രാവിലെ ആറരയ്ക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗ പരിശീലന പരിപാടിയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |