
തൃശൂർ: തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ 16ന് നടക്കുമെന്ന് സംഘാടകർ. 42.195 കിലോമീറ്റർ ദൂരമുള്ള മാരത്തോണിന്റെ ഫ്ലാഗ് ഒാഫ് പുലർച്ചെ 3.30ന് മുൻസിപ്പൽ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഓരോ മണിക്കൂർ ഇടവിട്ട് 21.1 കി.മീ ഹാഫ് മാരത്തോൺ, 10 കി.മീ റൺ, 5 കി.മീ റൺ ഇനങ്ങളും അരങ്ങേറും. കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.എസ്.പി ഹാർദിക് മീണ എന്നിവർ പങ്കെടുക്കും. പെരിങ്ങാവ്, പവർഹൗസ്, പള്ളിമൂല വഴി സ്വരാജ് റൗണ്ട് കയറി സ്റ്റേഡിയത്തിൽ തിരിച്ചെത്തുന്ന രീതിയിലാണ് റൂട്ട്. വാർത്താസമ്മേളനത്തിൽ സംഘാടകരായ പ്രശാന്ത് പണിക്കർ, വി.എ.രാമകൃഷ്ണൻ, കെ.ബി.വിപിൻ, ദീപു എസ്.നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |