SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ഏകാദശി ഉത്സവം ഇന്നു മുതൽ

tvm

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലെ ലക്ഷാർച്ചന ഏകാദശി ഉത്സവം ഇന്ന് രാവിലെ 5.30ന് ആരംഭിക്കും. സാംസ്‌കാരിക പരിപാടികൾ വൈകിട്ട് 5.30ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവാതിരക്കളി അരങ്ങേറും. ലക്ഷാർച്ചന 21നാണ്. അഷ്ടമിവിളക്കിന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ കളഭാഭിഷേകത്തോടെ ലക്ഷാർച്ചന സമാപിക്കും. അഷ്ടമിവിളക്കിന്റെ ഭാഗമായി ശീവേലിയെഴുന്നള്ളിപ്പ്, 101 പറ അരിയുടെ പ്രസാദ ഊട്ട് എന്നിവയുണ്ടാകും. 22ന് നടക്കുന്ന നവമിവിളക്കിന് വില്വാദ്രിനാഥ സംഗീതോത്സവം ആരംഭംകുറിക്കും. 28ന് ദശമി വിളക്കിന് ക്ഷേത്രത്തിനകത്ത് നങ്ങ്യാർകൂത്ത്, ദശമി ശീവേലിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. 24ന് ഏകാദശിവിളക്കിന് ശീവേലിയെഴുന്നള്ളിപ്പ്, വിളക്കാചാരം, 25ന് ദ്വാദശി ഊട്ടോടെ ഉത്സവം സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL