
മാള: പൊയ്യ വില്ലേജ് ഓഫീസറുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വൈസ് പ്രസിഡന്റ് ടി.കെ.കുട്ടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോളി സജീവ്, സാബു കൈതാരൻ, റീന സേവ്യർ, പഞ്ചായത്ത് അംഗങ്ങളായ സൗമ്യ രഞ്ജിത്ത്, വർഗീസ് കാഞ്ഞൂത്തറ, എം.ബി.സുരേഷ് എന്നിവർ പങ്കെടുത്തു. ശ്മശാന ഭൂമി തരംമാറ്റത്തിനായി എല്ലാ നിയമ നടപടികളും പാലിച്ചിട്ടും അതിന് അനുകൂലമായ കളക്ടറുടെ ഉത്തരവ് ലഭിച്ചിട്ടും വില്ലേജ് ഓഫീസർ തുടർച്ചയായി പ്രതികൂല റിപ്പോർട്ടുകൾ നൽകുകയാണ്. അനുകൂല നടപടികൾ ഉണ്ടാവാത്ത പക്ഷം പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |