
തൃശൂർ: ആരെയും ഒഴിവാക്കലല്ല, പുതിയവരെ കൂട്ടിച്ചേർക്കലാണ് ദൗത്യമെന്ന് പുതിയതായി സ്ഥാനമേറ്റ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വി.കെ ശ്രീകണ്ഠൻ എം.പി മിനിറ്റ്സ് ബുക്ക് കൈമാറിയാണ് ചുമതല കൈമാറിയത്. ഡി.സി.സി ഹാളിൽ നടന്ന ചടങ്ങിൽ എം.പിമാരായ ബെന്നി ബഹനാൻ, എം.കെ.രാഘവൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, ടി.ജെ.സനീഷ്കുമാർ എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഒ.അബ്ദുറഹിമാൻകുട്ടി, പി.എ.മാധവൻ, എം.പി.വിൻസെന്റ്, ജോസ് വളളൂർ, നിയുക്ത യു.ഡി.എഫ് ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, അനിൽ അക്കര, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെുത്തു
മുരളി മന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി കുടീരത്തിലും സി.എൻ.ബാലകൃഷ്ണൻ, പി.പി.ജോർജ്, പി.ആർ.ഫ്രാൻസിസ് എന്നിവരുടെ കല്ലറകളിലെത്തി പുഷ്പാർച്ചന നടത്തിയാണ് സ്ഥാനമേൽക്കലിന് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |