
തൃശൂർ: സമുദ്ര മേഖലയെ കുത്തകകൾക്ക് തീറെഴുതി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ 27ന് മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി യോഗം. കൊല്ലം മേഖലയിൽ വരുന്ന 30.42 കോടി ടൺ മണൽ കുഴിച്ചെടുക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ ടെൻഡർ വിളിച്ചിരിക്കുകയാണ്. ബ്ലോക്കുകളാക്കി തിരിച്ച് 272 ചതുരശ്ര കിലോ മീറ്റർ പ്രദേശത്താണ് മണൽ ഊറ്റിയെടുക്കുന്നത്. ഇതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |