
മാള: മിലിട്ടറി നഴ്‌സിംഗ് സർവീസിലെ ഏറ്റവും ഉയർന്ന പദവിയായ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതയായ മേജർ
ജനറൽ പി.ഡി.ഷീനയെ അഷ്ടമിച്ചിറ ലയൺസ് ക്ലബിന്റെയും വിജയഗിരി പബ്ലിക് സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു. വിജയഗിരി പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മത്തായി പള്ളൻ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ എൻ.എം.ജോർജ്, ലയൺസ് റീജിയണൽ ചെയർമാൻ കെ.എസ്.പ്രദീപ്, ഷീല ജോസ്, ടിന്റോ ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു. അഷ്ടമിച്ചിറ ലയൺസ് ക്ലബ് അംഗം
ജോയ് ചേര്യേക്കരയുടെ ഭാര്യയാണ് മേജർ ജനറൽ പി.ഡി.ഷീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |