
ചേർപ്പ്: സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് തൊഴിൽ കണ്ടെത്തുക മാർഗ നിർദ്ദേശം നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ഹസീന അക്ബർ, എൻ.ടി.സജീവൻ, അനിത, അനീഷ്, അബ്ദുൾ ജലാൽ എന്നിവർ സംസാരിച്ചു. കില ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.വി.സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |