SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

ലഹരിക്കെതിരെ അമ്മമാരുടെ ധർണ

kdr

കൊടുങ്ങല്ലൂർ: മേഖലയിലെ ലഹരി വില്പനയിലും ഉപയോഗത്തിലും പ്രതിഷേധിച്ച് മഹിളാ മോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മമാർ കീഴ്ത്തളിയിലുള്ള എക്‌സൈസ് സർക്കിൾ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് രശ്മി ബാബു അദ്ധ്യക്ഷയായി. രശ്മി അനിൽ, ദീപ രാജേന്ദ്രൻ, ജിസ്സി അനിൽകുമാർ, സജിത അമ്പാടി, സുബി പ്രമോദ്, വനിത കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി കയ്പമംഗലം മണ്ഡലം പ്രസിഡന്റ് കാർത്തിക സജയ് ബാബു സ്വാഗതവും അഡ്വ. ലിഷ ജയനാരായണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL