
വലപ്പാട്: നാട്ടിക എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച് നിർമിച്ച വലപ്പാട് പഞ്ചായത്ത് വാർഡ് പതിനെട്ടിലെ ലക്ഷ്മി അംഗൻവാടി സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മല്ലിക ദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ.ജിത്തു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ.തപതി, ജ്യോതി രവീന്ദ്രൻ, കെ.കെ.പ്രഹർഷൻ, ഇ.പി.അജയ്‌ഘോഷ്, രശ്മി ഷിജോ, സിജി സുരേഷ്, അജ്മൽ ഷെരീഫ്, മണി ഉണ്ണികൃഷ്ണൻ, അനിത തൃത്തീപ്കുമാർ, ഫാത്തിമ സലീം എന്നിവർ പങ്കെടുത്തു. അംഗൻവാടിക്കായി സ്ഥലം വിട്ടുനല്കിയ വാഴപ്പുള്ളി പുരുഷോത്തമനെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |