SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

മയങ്ങിക്കുരുങ്ങുന്ന ചിത്രശലഭങ്ങൾ

lah

തൃശൂർ: നഗരത്തിന് സമീപം ഒരു പരിപാടി കഴിഞ്ഞ് രാത്രി വൈകിയും കുറച്ച് പെൺകുട്ടികളും ആൺകുട്ടികളും പോകാതെ ഇരിക്കുന്നത് കണ്ടാണ് പൊലീസ് അവിടെയെത്തുന്നത്. നഗരത്തിലും പരിസരത്തുമുള്ള ചില കോളേജുകളിൽ പഠിക്കുന്നവരാണ് ഇവരെന്ന് മനസിലായി. ഇവർ മാത്രം വട്ടം കൂടിയിരുന്ന് ചിരിക്കുന്നു, കഥകൾ പറയുന്നു. ചിലർക്ക് എഴുന്നേൽക്കാൻ പോലും കഴിയാതെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരികളുടെ മടിയിൽ കിടക്കുന്നു. സമയം വൈകുന്നതൊന്നും ഒരു പ്രശ്‌നവുമല്ലെന്ന രീതിയിലായിരുന്നു പെരുമാറ്റം. കാര്യം അത്ര പന്തിയല്ലെന്ന് കണ്ട പൊലീസ് ഉദ്യോഗസ്ഥർ വനിതാ പൊലീസുകാരെ പെൺകുട്ടികളുടെ അടുത്തേക്ക് വിട്ടു. അപ്പോഴാണ് പലർക്കും എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മനസിലായത്. മയക്കുമരുന്ന് കഴിച്ചവരാണ് ഇവരെന്ന് ബോദ്ധ്യമായതോടെ ഇവരെ വീട്ടിലെത്തിക്കാനുള്ള ശ്രമമായി. പക്ഷേ ആരും വീട്ടിൽ പോകുന്നവരില്ല. ഒടുവിൽ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് നഗരത്തിലെ പ്രധാന കോളജുകളിലെ വിദ്യാർത്ഥികളാണെന്ന്. വനിതാ കോളേജുകളിലെ വിദ്യാർത്ഥികൾ അടക്കമുണ്ട്. നിർബന്ധിച്ച് കുട്ടികളെ എഴുന്നേൽപ്പിച്ചു. അവരവരുടെ ഹോസ്റ്റലിലെത്തിക്കാനുള്ള നടപടിയെടുത്തു. അടുത്തദിവസം ഇവർ താമസിക്കുന്ന വീടുകളുടെ ഉടമസ്ഥരെ വിവരമറിയിച്ചു.


ഈയാമ്പാറ്റയെപ്പോലെ പന്ത്രണ്ടുകാരി


നഗര പരിസരത്തുള്ള ഒരു സ്‌കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം എല്ലാവരെയും ഞെട്ടിച്ചു. പെൺകുട്ടികൾക്കിടയിലെ മയക്കുമരുന്നിന്റെ വ്യാപനത്തിന്റെ ഇരയായിരുന്നു പെൺകുട്ടി. ഇത്തരത്തിൽ നിരവധി കുട്ടികൾ അറിയാതെ മയക്കുമരുന്നിന്റെ വ്യാപനത്തിൽ കണ്ണികളാകുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.


കുട്ടിക്കുറ്റവാളികൾ


മയക്കുമരുന്നിന്റെ ഉപയോഗമാണ് കുട്ടിക്കുറ്റവാളികളെ വളർത്തുന്നത്. വലിയ കുറ്റവാളികൾ നടത്തുന്നതിലും കൂടുതൽ അക്രമം ചെയ്യാൻ ഇത്തരം കുട്ടികൾക്ക് ഒരു ഭയവുമില്ലെന്നതാണ് ഏറെ ഭയാനകം. രാത്രിയിലാണ് ഇവരുടെ വിലസൽ. കത്തിയുമായാണ് വിലസൽ. പൊലീസിനെ കണ്ടാൽ പോലും ഭയമില്ലാതായി. പൊലീസ് പിടിച്ചാലും തങ്ങളെ ഒന്നും ചെയ്യില്ലെന്നതാണ് ഇത്തരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത്.


മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടാനുള്ള പരിശ്രമം നടത്തിവരുന്നുണ്ട്. ഓരോ സ്‌കൂളിന് സമീപവും മഫ്ടി വേഷത്തിൽ പൊലീസുകാരെ നിയോഗിച്ചാണ് ഇത്തരക്കാരെ കണ്ടെത്താനുള്ള നീക്കം നടത്തുന്നത്.

-പി.ലാൽകുമാർ
എസ്.എച്ച്.ഒ
തൃശൂർ വെസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL