കൊടുങ്ങല്ലൂർ : സി.പി.എം ഏരിയാ ജാഥ ഇന്നലെ വൈകിട്ട് കോട്ടപ്പുറം മേനക ജംഗ്ഷനിൽ സമാപിച്ചു. കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി മുസ്താഖ് അലി ജാഥ ക്യാപ്റ്റനായും ഷീല രാജ്കമൽ വൈസ് ക്യാപ്റ്റനായും ടി.കെ.രമേഷ് ബാബു മാനേജറായും ഫെബ്രുവരി 18നാണ് അഴീക്കോട് പുത്തൻപള്ളി പരിസരത്ത് നിന്നും ആരംഭിച്ചത്. കാൽനട പ്രചരണ ജാഥയുടെ രണ്ടാം ദിവസത്തെ സമാപന യോഗം ജില്ലാ കമ്മിറ്റി അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മേത്തല എൽ.സി സെക്രട്ടറി കെ.കെ.വിജയൻ അദ്ധ്യക്ഷനായി. നാരായണമംഗലം കോഴിക്കുളങ്ങര മുതൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.ആർ.ജൈത്രൻ, കെ.എസ്.കൈസാബ്, അഷറഫ് സാബാൻ, ടി.പി.പ്രഭേഷ്, പി.എൻ.രാമദാസ്, ഷീജ ബാബു, എം.എസ്.മോഹനൻ, ഇ.ജി.സുരേന്ദ്രൻ, സി.കെ.ഗിരിജ, പി.എച്ച്.നിയാസ്, എ.പി.ജയൻ, ആർ.കെ.ബേബി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |