SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

72-ാമത് സ്കൂൾ വാർഷികം

udgadanam
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ എഴുപത്തിരണ്ടാമത് വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിന്റെ 72-ാമത് വാർഷികാഘോഷം സബ്കളക്ടർ അഖിൽ വി. മേനോൻ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രൻ മുഖ്യാതിഥിയായി. ഫോട്ടോ അനാച്ഛാദനം മാനേജർ എ.എൻ.നീലകണ്ഠനും കുറുമൊഴി പ്രകാശനം വാർഡ് അംഗം കെ.വൃന്ദാകുമാരിയും നിർവഹിച്ചു. ചലച്ചിത്രതാരം വിനീത് വാസുദേവൻ, പ്രിൻസിപ്പൽ കെ.പി.ലിയോ, പ്രധാനദ്ധ്യാപകൻ ടി.അനിൽകുമാർ, ടെസി എം.മൈക്കിൾ, പി.ടി.എ പ്രസിഡന്റ് ടി.എസ്.മനോജ്കുമാർ, എൻ.ജി.ലാൽജോ, എ.എൻ.വാസുദേവൻ, നിജി വത്സൻ, അമൃതേഷ് വിനോദ്, ബി.ബിജു എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ ഇ.പി.സനിൽ, എ.മിനി എന്നിവർ മറുപടി പ്രസംഗം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL