കോടശ്ശേരി: ജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതൽ സംരക്ഷണം ലഭിക്കും വിധം 1972ലെ കേന്ദ്ര വന നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശൃപ്പെട്ടു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ നാല് മനുഷൃജീവൻ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ട സാഹചരൃത്തിൽ നടപടികൾ വേഗത്തിലാക്കണം. വനത്തിൽ വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും അധികൃതർ ലഭ്യമാക്കണം. യോഗം ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകനായിരുന്ന ടി.കെ.പ്രഭാകരൻ മാസ്റ്ററുടെ ചരമ വാർഷിക അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.ഒ.ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.ജോസ് അദ്ധ്യക്ഷനായി. കെ.ശിവദാസൻ, കെ.എൽ.മാത്യു, വി.ഒ.ജോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |