SignIn
Kerala Kaumudi Online
Friday, 23 October 2026 10.21 PM IST

പഴുവിൽ രഘുമാരാർക്ക് പുരസ്‌കാരം

regu
പഴുവിൽ രഘുമാരാർ

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരം മേളപ്രമാണികൻ പഴുവിൽ രഘുമാരാർക്ക്. മേളകലാ രംഗത്തും ക്ഷേത്രച്ചടങ്ങുകളുടെ പ്രയോഗത്തിലും 40 വർഷമായി തുടരുന്ന സേവനമാണ് തങ്കപ്പതക്കവും പ്രശസ്തിപത്രവും കീർത്തിഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരത്തിന് അർഹനാക്കിയത്.
പെരുവനം-ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റിയുടെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റുമായിരുന്ന മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെ സ്മരണാർത്ഥമാണ് കൊച്ചിൻ ദേവസ്വം ബോർഡ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പുരസ്‌കാരം സമ്മാനിക്കും. പഴുവിൽ മാരാത്ത് മാധവൻമാരാരുടെയും ചക്കംകുളങ്ങര മാരാത്ത് മാധവി വാരസ്യാരുടെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL