കൊരട്ടി: ആറ്റപ്പാടം മുരിങ്ങൂർ റെയിൽവേ മേൽപ്പാലത്തിൽ വഴിവിളക്കുകൾ തെളിക്കണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ടി.ജെ.സനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടന 75 വർഷം പിന്നിട്ടതിന്റെ ഭാഗമായി ശാഖാംഗങ്ങളായ 75 വയസ് പൂർത്തിയായവരെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അശോകൻ ആദരിച്ചു. ശാഖാ പ്രസിഡന്റ് വി.കെ.മധുസൂദനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, നൈനു റിച്ചു, പ്രജിഷ സിബി, ഡോ.ഡിയ ഗോവിന്ദ്, ഷിമ സുധിൻ, യൂണിയൻ പ്രസിഡന്റ് കെ.കെ.ഷാജു, യൂണിയൻ സെക്രട്ടറി കെ.വി.ജിജു, യൂണിയൻ ട്രഷറർ എം.എസ്.സുനിൽ, ലാലുമോൻ ചാലക്കുടി, കെ.ആർ.സജീവ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |