തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരുടെ പ്രശ്‌നങ്ങൾ അവഗണിച്ചതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ശമ്പള പെൻഷൻ പരിഷ്‌കരണ കമ്മിഷനെ നിയമിക്കുക, 20% ഇടക്കാലാശ്വാസം അനുവദിക്കുക, മെഡിസെപ്പിന് ഓപ്ഷൻ അനുവദിക്കുക, 19% ക്ഷാമാശ്വാസം കുടിശ്ശികയടക്കം നൽകുക, വിലക്കയറ്റം തടയുക എന്നിവ ഉന്നയിച്ചാണ് ധർണ. പെൻഷനേഴ്‌സ് സംഘ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി. ജയഭാനു ഉദ്ഘാടനം ചെയ്തു. എം.എസ്.ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി. ശ്രീനിവാസൻ,പി.എസ്.സജീവൻ,വി.എസ്. കാർത്തികേയൻ, സേതു തിരുവെങ്കിടം, രാജീവ് തങ്കപ്പൻ, എം.കെ നരേന്ദ്രൻ,ജി. സതീഷ് കുമാർ , കെ.വി.അച്യുതൻ, പി. ലക്ഷ്മിക്കുട്ടി, കെ.കൃഷ്ണകുമാർ, എം. ജി പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |