
ചെറുതുരുത്തി: ജൈവ ഭീഷണിയും ഇ-മാലിന്യ സംസ്‌കരണവും എന്ന വിഷയത്തിൽ ജ്യോതി എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് സിവിൽ എൻജിനിയറിംഗ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 21 മുതൽ 23 വരെ ദേശീയതല ഹാക്കത്തോൺ 'കർത്തവ്യ 2' നടക്കും. 21ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനാകും. കെ.എം. മുഹമ്മദ് അഷറഫ്, വി.തങ്കമ്മ, കെ.ആർ. മായ, ലത ഭാസ്‌കർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫാ. ജോസ് കണ്ണമ്പുഴ, പ്രൊഫ. മനോജ് കുമാർ, ഡോ. വിൻസി വർഗീസ്, നൈസ് മേനാച്ചേരി, ഒ.പി. സുകേഷ്, ജോർജ് ചിറമ്മേൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |