
തൃശൂർ: അയ്യന്തോൾ ലയൺസ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ചലന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. 23ന് രാവിലെ 9.45ന് പുഴയ്ക്കലിലുള്ള ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കൃത്രിമക്കാലുകൾ, വീൽചെയറുകൾ, കാലിപ്പർ എന്നിവ വിതരണം ചെയ്യും. അഡ്വ. മുഹമ്മദ് ബഷീർ. ഡോ. കെ.ആർ. രാജൻ, മേഫി ഡെൽസൺ, പി.ജെ. ജോർജുകുട്ടി, യൂജിൻ, സെൻസി യൂജിൻ, ശോഭാ ചന്ദ്രൻ, അഡ്വ. കെ.കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അഡ്വ. കെ.ബി. മോഹൻദാസ്, അഡ്വ.എം.എച്ച്. മുഹമ്മദ് ബഷീർ, ഡോ.കെ.ആർ.രാജൻ, ചന്ദ്രൻ കാട്ടുങ്ങൽ, സെൻസി യൂജിൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |