
തൃപ്രയാർ: പത്തേമാരി കപ്പൽ യാത്രക്കാർക്ക് ആദരവും പ്രവാസി സംഗമവും 23 ന് നാട്ടിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങ് രാവിലെ 9 ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി മുകുന്ദൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവാസി ജീവിതത്തിന് വഴിവെട്ടികൊടുത്തത് പത്തേമാരിയാണെന്നും പ്രവാസി സമിതിയുടെ മൂന്നാമത് സംഗമമാണ് നടക്കുന്നതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ മാനസിക പ്രയാസങ്ങൾ പരിഹരിക്കാൻ പകൽ വീട് പദ്ധതിക്ക് രൂപം നൽകിയതായും ഭാരവാഹികൾ അറിയിച്ചു. സമിതി രക്ഷാധികാരി കരീം പന്നിത്തടം, പ്രസിഡന്റ് അബ്ദു തടാകം, ജന. സെക്രട്ടറി ശെരീഫ് ഇബ്രാഹിം, കെ.എസ് ചന്ദ്രശേഖരൻ,പി.കെ. കുഞ്ഞിമൊയ്തു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |