SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 PM IST

സ്‌നേഹ തണ്ണീർക്കുടം പദ്ധതിക്ക് തുടക്കം

jail

തൃശൂർ: പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ 2011 ൽ തുടക്കം കുറിച്ച പറവകൾക്ക് സ്‌നേഹ തണ്ണീർക്കുടം പദ്ധതിയുടെ ഈ വർഷത്തെ സംസ്ഥാന തല ഉദ്ഘാടനം വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം പാർക്കിൽ സൂപ്രണ്ട് കെ. അനിൽ കുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ജോൺസൺ ആളൂർ അദ്ധ്യക്ഷനായി. പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി എൻ. ഷാജി തോമസ് പദ്ധതി വിശദീകരിച്ചു. റഫീഖ് കടവല്ലൂർ, അഖിൽ രാജ്, വിനീത്, ബേസിൽ, തബീന, വിനോദ്, നവാസ്, ബാബു, ഷാജി തുടങ്ങിയവർ സംസാരിച്ചു. ബ്രോഷർ പ്രകാശനം നടത്തി. ഫ്രീഡം പാർക്കിൽ കിളികൾക്ക് കൂടുതൽ തണ്ണീർക്കുടം സ്ഥാപിക്കാൻ സൂപ്രണ്ട് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL