SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 PM IST

ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

photo

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂര വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ പൂരം കോഡിനേഷൻ കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് അനുമതി ലഭിച്ചത്. ഇതോടെ പൂരച്ചടങ്ങുകളുടെ എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമായി. സാമ്പിൾ വെടിക്കെട്ട് ദിനമായ 23ന് എങ്കക്കാട് ദേശവും പൂര ദിനമായ 25ന് പകൽ വെടിക്കെട്ട് കുമരനെല്ലൂർ ദേശവും 26ന് പുലർച്ചെ നടക്കുന്ന രാത്രി വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും കത്തിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേശ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എല്ലാ നിബന്ധനകൾക്കും വിധേയമായിട്ടാണ് കരിമരുന്ന് പ്രയോഗം നടത്തുകയെന്ന് കോഡിനേഷൻ കമ്മിറ്റി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL