തൃശൂർ: ഇവന്റ് മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ ക്ഷേമനിധി സംവിധാനം രൂപീകരിക്കണമെന്നും അപകട ഇൻഷ്വറൻസ് പദ്ധതി ഉണ്ടാക്കണമെന്നും സർക്കാരിനോട് ഇവന്റ്സ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ രണ്ടാം ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. എ.യു. ഷെഫീദ്, പി.കെ. പുഷ്പാകരൻ, പി. ചന്ദ്രൻ,അഡ്വ. കെ.ജി. സന്തോഷ് കുമാർ, പി.ജി. സുബിദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എ.യു ഷെഫീദ് (സെക്രട്ടറി), പി.ജി. സുബിദാസ് (പ്രസിഡന്റ്), ടി.എം. റോയ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |